തെലങ്കാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല – ആഭ്യന്തര മന്ത്രി

108

ഹൈദരാബാദ്: അടിച്ചമർത്തമെപ്പട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നില്ല. അതേസമയം ഇന്ത്യയിൽ ജീവിക്കുന്നവർ പൗരത്വം തെളിയിക്ക ണമെന്ന് പറഞ്ഞാൽ സ്വീകാര്യമല്ലെന്നും തെലങ്കാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു. ആദ്യമായിട്ടാണ് എൻ.ആർ.സിയിൽ തെലങ്കാന സർക്കാർ പരസ്യ നിലപാട് എടുക്കുന്നത്.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയോട് ഇക്കാര്യം തങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മാത്രമല്ല ലോകത്തെവിടെയുമുള്ള ഹിന്ദു സഹോദരങ്ങൾ അടിച്ചമർത്തപ്പെടുന്നുണ്ടെങ്കിലും അവർക്ക് പൗരത്വം നൽകണം.

പക്ഷേ നിങ്ങൾ എന്തിനാണ് ഈ രാജ്യത്തെ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് അവരെ കുഴപ്പത്തിലാക്കുന്നത്..? കാലങ്ങളായി ഇവിടെ ജീവിക്കുന്ന ആളുകൾക്കിടയിൽ വന്ന് അനാവശ്യമായ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ജനന സർട്ടിഫിക്കറ്റുകളുമായി നടക്കുന്നവരല്ല എല്ലാവരും. അതൊന്നും എല്ലാവരും സൂക്ഷിച്ച് വെക്കണമെന്നില്ല. എന്തായാലും ദേശീയ പൗരത്വ രജിസ്റ്റർ തെലങ്കാനയിൽ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകുന്നു’ മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ് പാർട്ടിയെന്ന് തെലങ്കാന ഐടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി.രാമറാവും നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS