നോർക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യതനിർണ്ണയവും സംരംഭകത്വപരിശീലനവും ഡിസംബർ 3 ന് കണ്ണൂരിൽ

103

കണ്ണൂർ : പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്‌സിന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ യും നേത്യത്വത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ ഇന്ന് ഡിസംബർ 3 ന് രാവിലെ 10 മണിക്ക് കണ്ണൂർ തളാപ്പ് നവനീതം ആഡിറ്റോറിയത്തിൽ നടക്കും. തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തും.

തുറമുഖ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ. വി. സുമേഷ് അധ്യക്ഷനായിരിക്കും. ഐ.ഒ.ബി. എറണാകുളം ചീഫ് റീജിയണൽ മാനേജർ എം. നാരായണൻ നായർ, കണ്ണൂർ നഗരസഭ കൗൺസിലർ അമൃതാ രാമകൃഷ്ണൻ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈ സ് ചെയർമാൻ കെ. വരദരാജൻ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും.

സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിവഴി സംരംഭകരാകാൻ താല്പര്യമുള്ളവർ തുട ങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും കരു തണം. താത്പര്യമുള്ളവർ നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റായ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത് എത്തണം.

കൂടുതൽ വിവരങ്ങൾ സി.എം.ഡി യുടെ സഹായകേന്ദ്രം (04712329738) നമ്പരിലും, നോർക്ക റൂട്ട്‌സിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0495-2304882,4885 നമ്പരിലും ലഭിക്കും.

NO COMMENTS