അനുകൂലാഭിപ്രായമില്ലാത്തവരെ പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട – ബിജെപി നേതാവ് ബി ഗോപാലക‍ൃഷ്ണനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

154

തിരുവനന്തപുരം: വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി നേതാവ് ബി ഗോപാലക‍ൃഷ്ണന്റെ ഭീഷണിക്കെതിരെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത് . ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജയ്ശ്രീറാം വിളി കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് ചന്ദ്രനിലേക്ക് പോകാമെന്നായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്ബോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ട്.

NO COMMENTS