നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

182

ന്യൂഡല്‍ഹി • 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രത്തിന്‍റെ തീരുമാനം നല്ലതാണ്. അതിനാലാണ് പിന്തുണയ്ക്കുന്നത്. തന്‍റെ തീരുമാനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബിജെപിയുമായുള്ള സഹകരണം വീണ്ടും ആരംഭിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി. ബിഹാറിലുള്ള വിശാല സഖ്യം അതിന്‍റെ കാലാവധി ഒരുമിച്ച്‌ നിന്നു പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ അഴിമതിക്കെതിരായ നടപടിക്കാണ് തന്‍റെ പിന്തുണ. അത്തരം നടപടികളെ രണ്ടാമതൊന്നു ആലോചിക്കാതെ ഇനിയും പിന്തുണയ്ക്കും. ആദ്യം ഞാനൊരു ഇന്ത്യക്കാരന്‍ ആണ്, പാര്‍ട്ടി അതിനു ശേഷമേ വരുന്നുള്ളു-നിതീഷ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നടപടിയെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, നിതീഷ് കുമാര്‍ തീരുമാനത്തെ സ്വാഗം ചെയ്യുകയായിരുന്നു. ഇതോടെയാണ്, നിതീഷ് കുമാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം പടര്‍ന്നത്.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ കള്ളപ്പണത്തിലും ബെനാമി ഇടപാടുകളിലും വലിയ ഇടപെടല്‍ നടത്താന്‍ സാധിക്കും. ബിജെപി അവകാശപ്പെടുന്നതു പോലെ ശരിക്കും കള്ളപ്പണത്തിന് എതിരായ മിന്നലാക്രമണമാണമെങ്കില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണം. ഇതൊരു തുടക്കം മാത്രമാണെന്നും നിതീഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY