കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് നിര്‍മല സീതാരാമന്‍

226

ന്യൂഡല്‍ഹി: ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതി നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. യുപിഎയുടെ ഭരണകാലത്താണ് ബാങ്ക് തട്ടിപ്പ് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജുവല്‍സുമായി ബന്ധമുണ്ട്. രാഹുല്‍ ഇവരുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല മനു അഭിഷേക് സിങ്വിയുടെ ഭാര്യയുടെ കെട്ടിടത്തിലാണ് നീരവ് മോദിയുടെ കമ്ബനി പ്രവര്‍ത്തിച്ചിരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ കോണ്‍ഗ്രസ് പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS