നിര്‍ഭയകേസ് പുനപരിശോധന ഇല്ല – സുപ്രീംകോടതി.

139

ന്യൂഡല്‍ഹി: നിര്‍ഭയ കേസ്‌ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളി യത്‌. പ്രതികളുടെ വധശിക്ഷാ വിധിയില്‍ പുനപരിശോധന ഇല്ലെന്ന്‌ സുപ്രീംകോടതി. പുന:പരിശോധനാ ഹര്‍ജി തള്ളിയതില്‍ സന്തോഷമെന്ന്‌ നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.2012 ഡിസംബര്‍ 16നാണ്‌ ഓടുന്ന ബസില്‍ നിര്‍ഭയയെ പ്രതികള്‍ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌ത്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌.

തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മൂന്നാഴ്‌ച സമയം അനുവദിക്കണമെന്ന്‌ പ്രതിയുടെ വക്കീല്‍ ആവശ്യമുന്നയിച്ചു. അതേ സമയം ഒരാഴ്‌ചമാത്രമാണ്‌ നിയമം അനുശാസിക്കുന്നതെന്ന്‌ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.പ്രതിഭാഗത്തിന്‍റെ വിശ ദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെ ന്ന് പ്രതിയുടെ അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം പുന:പരിശോധന ഹര്‍ജി. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്ബ്രദായം മുമ്ബും ഉണ്ടായിട്ടുണ്ട്. നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചതെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണു ള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

കേസ്‌ പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡേ പിന്മാറിയിരുന്നു.കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ നിര്‍ഭയയുടെ കുടുംബത്തിന്‌ വേണ്ടി ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.

NO COMMENTS