പിഎന്‍ബി തട്ടിപ്പ് ; നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

244

ന്യൂഡെല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ വിനീത് ടണ്ഠന്‍ ആണ് ഹര്‍ജി നല്‍കിയത്. ബാങ്കുകള്‍ പത്ത് കോടിയില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

NO COMMENTS