നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകൾ

252

കോഴിക്കോട് : പേരാമ്പ്രയിൽ ഭീതി പടർത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ടാം ഘട്ട പരിശോധനക്കായി പേരാമ്പ്ര മേഖലയിൽ നിന്ന് പിടികൂടിയ 51 വവ്വാലുകളിൽ പഴംതീനി വവ്വാലുകളും ഉൾപ്പെട്ടിരുന്നു. ഇവയിൽ ചിലതിൽ നിപ്പാ വൈറസ്ന്റെ സാന്നിധ്യം കണ്ടെത്തി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ. പി. നഡ്ഡയാണ് നിപ്പാ വൈറസിന്റെ ഉറവിടം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകർ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഇതോടെ പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ ഉറവിടത്തെ സംബന്ധിച്ച അവ്യക്തതകൾ നീങ്ങിയിരിക്കുകയാണ്.

ജെനി എലിസബത്ത്

NO COMMENTS