പാലക്കാടു നിന്നും കാണാതായ നിമിഷ ഫാത്തിമ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി സന്ദേശം

159

തിരുവനന്തപുരം: പാലക്കാടു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിമിഷ ഫാത്തിമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി സന്ദേശം. പാലക്കാട്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ അഫ്ഗാനിസ്ഥാനില്‍ ഉള്ളതായാണ് സൂചന.
നിമിഷയുടെ ഭര്‍ത്താവ് ബെക്സണ്‍ വിന്‍സെന്‍റിന്‍റെ വീട്ടിലുള്ള അമ്മയുടെ ഫോണിലേയ്ക്ക് അനുജന്‍ യഹിയയുടെ പേരിലാണ് ഇത്തരമൊരു സന്ദേശം എത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നു കാണാതാകുന്പോള്‍ നിമിഷ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും ഒപ്പമാണ് നിമിഷയെ കാണാതായത്.
സന്ദേശം എത്തിയ നന്പറിന് മുന്നില്‍ എന്ന കോഡ് ഉള്ളതാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് സംശയത്തിന് ആധാരമായിരിക്കുന്നത്.