നീലേശ്വരം-എടത്തോട് റോഡ് നിര്‍മ്മാണം – ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

46

കാസര്‍ഗോഡ് : നീലേശ്വരം എടത്തോട് റോഡ് വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം പേരോല്‍ വിേല്ലജിലെ 1.3 കിലോമീറ്ററിലെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനമായി. കളക്ടറേറ്റില്‍ നീലേശ്വരം എടത്തോട് റോഡ് വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ അവ ലോകനം ചെയ്യാന്‍ റവന്യു മന്ത്രി ഇ ചന്ദ്രേശേഖരന്‍ വിളിച്ചുചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്‍ മാരുടെയും യോഗത്തിലാണ് തീരുമാനം.

റോഡ് വികസനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ പേരോല്‍ വിേല്ലജിലെ റെയില്‍വേ മേല്‍പാലം കിഴക്ക് ഭാഗം മുതല്‍ താലൂക്കാശുപത്രി വരെ 1.3 കിലോമീറ്റര്‍ വീതി കൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് വേഗത്തിലാക്കുക. എടത്തോട് മുതല്‍ നീലേശ്വരം താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്തിന്റെ വീതി കൂട്ടലും സംരക്ഷണ ഭിത്തി നിര്‍മ്മാണവും കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ റോഡില്‍ 12 കിലോമീറ്റര്‍ വികസനത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് 42 കോടി രൂപ അനുവദിച്ചത്. 18 കിലോമീറ്ററില്‍ ആറ് കിലോമീറ്റര്‍ റോഡ് നേരത്തെ തന്നെ വികസിപ്പിച്ചിരുന്നു. ബാക്കി വരുന്ന 12 കിലോമീറ്റര്‍ റോഡ് വികസനമാണ് ഇപ്പോള്‍ നടക്കുന്നത്. പേരോല്‍ വിേല്ലജിലെ ഭൂമി ഏറ്റെടുക്കലിന് മാത്രം പദ്ധതിയില്‍ 10.8 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, ഡെപ്യൂട്ടി കളക്ടര്‍ സജി എഫ് മെന്‍ഡിസ്, തഹസില്‍ദാര്‍മാരായ പി. നരേഷ് കുമാര്‍, കുഞ്ഞിക്കണ്ണന്‍ പി, എന്‍. മണിരാജ്, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. വിനോദ് കുമാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ ഹാഷിക്, ചന്ദ്രാവതി. പി.കെ, സര്‍വ്വേയര്‍ പി.പി. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS