സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദവിയിലേക്ക് നീലേശ്വരം നഗരസഭ

0
22

കാസർഗോഡ് : അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാക്കിക്കൊണ്ട് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദവിയിലേക്ക് നീലേശ്വരം നഗരസഭ . 2908 പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും, 1964 പേര്‍ക്ക് വിധവ പെന്‍ഷനും ,746 പേര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും,544 പേര്‍ക്ക്് ഭിന്നശേഷി പെന്‍ഷനും , 359 പേര്‍ക്ക് കാര്‍ഷിക പെന്‍ഷനും, 147 പേര്‍ക്ക് അവിവാഹിത പെന്‍ഷനും ഉള്‍പ്പെടെ ആകെ 6668 ആളുകള്‍ക്കാണ് നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത്.

പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭ 6.3 കോടി രൂപയാണ് വിതരണം ചെയ്തത്.