തെന്നിന്ത്യന്‍ നായിക നിഖിത വിവാഹിതയാകുന്നു

218

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ സുന്ദരി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗന്‍ ചോദിക്കുന്നത്. സമ്മതം മൂളിയപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലുകളില്‍ അണിയുകയായിരുന്നു. നിഖിത പറഞ്ഞു.ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം, ഡാഡി കൂള്‍, കനല്‍ എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചു.തമിഴില്‍ പായും പുലിയാണ് അവസാനചിത്രം. മലയാളത്തില്‍ ഹിറ്റായ ക്രോണിക് ബാച്ചിലര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളുടെ കന്നട റീമേക്കിലും നിഖിത വേഷമിട്ടിട്ടുണ്ട്.