ജലവിമാനം ഗതാഗതമേഖലയിലെ വന്‍വിപ്ലവമാണെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി

298

ന്യൂഡല്‍ഹി: ജലവിമാനത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി.
ജലവിമാനം ഗതാഗതമേഖലയിലെ വന്‍വിപ്ലവമാണെന്ന് ഗഡ്കരി അറിയിച്ചു.
പ്രധാനമന്ത്രി ജലവിമാനത്തില്‍ സഞ്ചരിച്ചത് ചരിത്രപരമായ കാര്യമാണെന്നും, ജലവിമാനത്തില്‍ സഞ്ചരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും ഗഡ്കരി പ്രതികരിച്ചു. ഗതാഗത മേഖലയില്‍ ഇതുപോലുള്ള അനേകം വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഇന്ത്യക്ക് കഴിവുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജലവിമാനം പറത്തുന്നതിനുള്ള നിയമ നിര്‍ദേശങ്ങള്‍ കൈകൊള്ളുമെന്നും 2018 ഓടെ മറ്റു സംസ്ഥാനങ്ങളിലേക്കും ജലവിമാന ഗതാഗതം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS