ഡല്‍ഹിയിലും കശ്മീരിലും എന്‍ഐഎ റെയ്ഡ്

231

ന്യൂഡല്‍ഹി: ഭീകരവാദപ്രവര്‍ത്തനങ്ങൾക്ക് ധനസഹായം നൽകുന്ന സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ റെയ്‍ഡ് നടത്തി. ജമ്മുകശ്മീരിലെ 14 സ്ഥലങ്ങളിലും ഹരിയാന ദില്ലി എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. വിഘടനവാദി നേതാക്കളുടെ വീടുകളിലും ഭീകരവാദ സംഘടനകളുടെ ധനസാഹയത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ഓഫീസിലും ഹവാല ഇടപാട് കേന്ദ്രങ്ങളിലുമാണ് എൻഐഎ റെയ്ഡ‍് നടത്തിയത്. ഭീകര പ്രവര്‍ത്തനങ്ങൾക്ക് പാകിസ്ഥാനിൽ നിന്ന് വിഘടനവാദി നേതാക്കൾക്ക് ധനസഹായം കിട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിലെ ഷാപൂർ കെർണിയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രവും ലക്ഷ്യമാക്കി നടത്തിയ വെടിവയ്പ്പിലും മോർട്ടാർ ഷെല്ലാക്രമണത്തിലും ഒരു നാട്ടുകാരന് പരിക്കേറ്റു. ഷെൽ വീട്ടിൽ പതിച്ചാണ് അക്തര്‍ എന്ന നാട്ടുകാരന് പരിക്കേറ്റത്. ഇന്ത്യ തിരിച്ചടിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

NO COMMENTS