ല​ഷ്ക​ർ ഇ ​ത്വ​യ്ബയില്‍ ​നി​ന്നു ഫ​ണ്ട് : ഹു​റി​യ​ത് നേ​താ​ക്ക​ളെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യും

274

ന്യൂ​ഡ​ൽ​ഹി : ഹു​റി​യ​ത് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സം​ഘം ജ​മ്മു കാ​ഷ്മീ​രി​ലെ​ത്തി. സ​യി​ദ് അ​ലി ഷാ ​ഗീ​ലാ​നി അ​ട​ക്കം നാ​ലു​പേ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​ഐ​എ പ​ദ്ധ​തി​യി​ടു​ന്ന​ത്. ല​ഷ്ക​ർ ഇ ​ത്വ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യി​ദി​ൽ​നി​ന്നു ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് ഹു​റി​യ​ത് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ സം​ഘം ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ഗീ​ലാ​നി​യ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി എ​ൻ​ഐ​എ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​ക് കേ​ന്ദ്രീ​കൃ​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു പ​ണം സ്വീ​ക​രി​ച്ച​താ​യി ഹു​റിയ​ത് നേ​താ​ക്ക​ൾ തു​റ​ന്നു​സ​മ്മ​തി​ക്കു​ന്ന​ത് അ​ടു​ത്തി​ടെ ഒ​രു ചാ​ന​ലി​ന്‍റെ ഒ​ളി​കാ​മ​റ​യി​ൽ വെ​ളി​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് എ​ൻ​ഐ​എ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഭീ​ക​ര​സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച ഈ ​പ​ണം കാ​ഷ്മീ​രി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​വ​ർ​ക്കും ക​ല്ലെ​റി​യു​ന്ന​വ​ർ​ക്കും സ​ഹാ​യം ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ഹു​റി​യ​ത് നേ​താ​ക്ക​ൾ സ​മ്മ​തി​ക്കു​ന്ന​തും ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

NO COMMENTS

LEAVE A REPLY