10 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

149

കല്‍പ്പറ്റ: മേപ്പാടിയില്‍ 10 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. താഴെ അരപ്പറ്റ സ്വദേശി സൈഫുദീനെയാണ് നാട്ടുകാര്‍ പിടികൂടിയത് കല്‍പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്റുചെയ്തു
കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈഫുദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. എസ്റ്റേറ്റ് പാടിയുടെ മുറ്റത്ത് കളിച്ചുകെണ്ടിരുന്ന കുട്ടിയെ സമീപത്ത് ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലെത്തിച്ച് ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി. സൈഫുദ്ദീന്‍ കുട്ടിയെയും കൊണ്ട് തകര്‍ന്ന കെട്ടിടത്തില്‍ പോകുന്നത് കണ്ടതായി കുടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൈഫുദ്ദീനെ പിടികൂടുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി അശോക് കുമാറാണ് കേസന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു