ബംഗ്ലാദേശില്‍ ഒമ്പത് തീവ്രവാദികളെ വധിച്ചു

167

ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ പിടിയിലായി.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിംഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവര്‍ ജമാത്തുല്‍ മുജാഹുദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗങ്ങളാണെന്നും ധാക്ക മെട്രൊപൊളീറ്റന്‍ പോലാസ് ഡപ്യൂട്ടി കമ്മീഷണര്‍ മസൂദ് അഹമ്മദ് അറിയിച്ചു.
ധാക്ക റെസ്റ്റോറന്റ് ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ക്കെതിരെ ബംഗ്ലാദേശ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.