അനധികൃത സ്വത്ത്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

171

കണ്ണൂര്‍: മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പി കെ കുഞ്ഞാലിക്കുട്ടി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.2006 മുതല്‍ 2016 വരെയുള്ള കാലയളില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സംമ്പാദിച്ചെന്നാണ് പരാതി. അടുത്തമാസം പതിനെട്ടിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്‌ടര്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കണം. കുഞ്ഞാലിക്കുട്ടി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ഇരിട്ടി സ്വദേശി ഷാജി നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശി ഇ നാരായണനാണ് പരാതിക്കാരന്‍ വേണ്ടി ഹാജരായത്.