കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍

193

തിരുവനന്തപുരം: കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍. നൂറോളം വിഗ്രഹ മോഷണ കേസുകളില്‍ പ്രതിയായ വിഗ്രഹം മണിയനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഇരുന്നൂറോളം മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്.
പേയാടുള്ള ഒരു ദേവീക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമടക്കമാണ് മണിയനെ കസ്റ്റഡിയിലെടുത്തത്.
20 വര്‍ഷത്തോളമായി ഇയാള്‍ വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്നതായി പൊലീസ് പറഞ്ഞു.