അധ്യാപികയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി

165

ലക്‌നൗ: അധ്യാപികയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ബറോലിയിലാണ് സംഭവം. യുപിയിലെ ബുലന്ദ്ശഹറില്‍ അമ്മയും മകളും കുട്ടമാനഭംഗത്തിന് ഇരയായതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സംഭവം.
സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി കാറിനകത്തുവെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചു.
മാനഭംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ മെബൈലില്‍ പകര്‍ത്തിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി വിജയ് സിങ് പറഞ്ഞു.