സാര്‍ക്ക് ഉച്ചകോടി ഇന്ന് ഇസ്ലാമാബാദില്‍

140

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് ഉച്ചകോടി ഇന്ന് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ തുടങ്ങും. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ഉച്ചക്ക് ശേഷം ഇസ്ളാമാബാദിലേക്ക് തിരിക്കും.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പാക്കിസ്ഥാന്‍ നിലപാടും, പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച പാകിസ്ഥാന്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകളും ഇന്ത്യ ഉച്ചകോടിയില്‍ ഉയര്‍ത്തും. രാജ്നാഥ് സിങ്ങിന്റെ സുരക്ഷ പൂര്‍ണ്ണമായും പാക്കിസ്ഥാന്റെ ഉത്തരവാദിത്വമായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.