മൂവായിരം തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പതിനാറുകാരിയുടെ വെളിപ്പെടുത്തല്‍

175

ലണ്ടന്‍: മൂവായിരം തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പതിനാറുകാരിയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലാണ് ഞെട്ടിക്കുന്ന സംഭവം. പത്ത് വയസു മുതല്‍ പതിനാറ് വയസ് വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ദിവസം രണ്ട് തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്.
സംഭവുമായി ബന്ധപ്പെട്ട് കീത്ത് ഡോവെന്‍ഡ് എന്നയാള്‍ അറസ്റ്റിലായി. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാളെ 19 വര്‍ഷം തടവിന് ശിക്ഷിച്ചു. കീത്തിന്‍റെ കുട്ടിയെ പരിചരിക്കുന്നതിന് ഇയാളുടെ വീട്ടില്‍ എത്തിയത് മുതലാണ് ലൈംഗിക പീഡനം തുടങ്ങിയത്. ഭാര്യ വീട്ടിലില്ലാത്ത സന്ദര്‍ഭം നോക്കിയാണ് കീത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പലപ്പോഴും മദ്യലഹരിയിലാണ് പീഡനം നടന്നിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആര്‍ത്തവമാണെന്ന് പറഞ്ഞ് പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും കീത്ത് കള്ളത്തരം കണ്ടെത്തുകയും പീഡനം തുടരുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.