സോളാര്‍ കേസില്‍ ചെന്നിത്തലയുടെ വിസ്താരം ഇന്നും തുടരും

167

സോളാര്‍ കമ്മീഷനില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിസ്താരം ഇന്നും തുടരും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് ജസ്റ്റിസ് ശിവരാജന്‍ ചെന്നിത്തലയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സരിതയുമായി ബന്ധമില്ലെന്നും ഫോണ്‍ വിളിച്ചിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു ചെത്തിത്തല ഇന്നലെ മൊഴി നല്‍കിയത്. ഇതിന്‍റെ തുടര്‍ച്ചയായുള്ള ക്രോസ് വിസ്താരമാകും ഇന്ന് നടക്കുക. കമ്മീഷന്റെ അഭിഭാഷകനും ലോയേഴ്‌സ് യൂണിയന്റെയും പി.സി ജോര്‍ജിന്റെയും അഭിഭാഷകരും ചെന്നിത്തലയെ ഇന്ന് വിസ്തരിക്കും.