രാജ്നാഥ് സിംഗ് ഇന്ന് ശ്രീനഗറില്‍

157

ശ്രീനഗര്‍: രണ്ടാഴ്ച്ചയിലധികമായി സംഘര്‍ഷം തുടരുന്ന കശ്‍മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ശ്രീനഗറിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കശ്‍മീരിലെത്തുന്നത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി താഴ്വരയില്‍ സമാധാനം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആഭ്യന്തര മന്ത്രി നടത്തും.
വ്യാഴാഴ്ച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ടു നിന്നിരുന്നു.അതേസമയം, രണ്ട് ദിവസമായി നേരിയ തോതില്‍ സമാധാനം പുലര്‍ന്നിരുന്ന താഴ്വരയില്‍ ഇന്നലെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു..ഇതോടെ മരണ സംഖ്യ 46 ആയി ഉയര്‍ന്നു.