ഇന്ത്യൻ താരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി

165

ന്യൂഡല്‍ഹി: റിയൊ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ ഓരോ ഇന്ത്യക്കാരനും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഒറ്റ രാത്രി കൊണ്ടല്ല താരങ്ങൾ ഉണ്ടാകുന്നതെന്നും കഠിനാധ്വാനം കൊണ്ടാണ് താരങ്ങൾ ഉന്നതിയിലെത്തുന്നതും മോദി പറഞ്ഞു.
ഇത്തവണ 119 ഇന്ത്യൻ താരങ്ങളാണ് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. ടോക്യോയിലേക്ക് 200 താരങ്ങളെ എത്തിക്കുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി
താരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലനം നടത്താമെന്നും പറഞ്ഞു.
പരീശീലകനെ താരങ്ങള്‍ക്കു തന്നെ തീരുമാനിക്കാമെന്നും ഒരു താരത്തിന് 3 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെയാണ് കേന്ദ്രസർക്കാർ ചെലവാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.