മാണി രാജിവെയ്ക്കണമെന്ന് പി.പി തങ്കച്ചന്‍

161

മുന്നണിയില്‍ നിന്ന് പുറത്തുപോയ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ കെ.എം മാണി എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കണമെന്ന് യുഡിഎഫ് കണ്വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. മാണിയുടെ നിലപാട് അപഹാസ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലും പാര്‍ലമെന്റിലും ബന്ധം തുടരുകയും സംസ്ഥാനത്ത് മാത്രം യുഡിഎഫുമായി ബന്ധം വിശ്ചേദിക്കുകയും ചെയ്യുന്നത് അപഹാസ്യമായ നിലപാടാണ്. യുഡിഎഫിന്റെ ശക്തിയില്‍ പ്രധാനം കോണ്‍ഗ്രസിന്റെ ശക്തിയാണ്. കോണ്‍ഗ്രസിന്റെ സഹായത്തോടെ കിട്ടിയ നിയമസഭാ സീറ്റുകള്‍ മുന്നണിയുമായി ബന്ധം വിശ്ചേദിച്ച് പോകുമ്പോള്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് അന്തസ്സെന്നും തങ്കച്ചന്‍ പറഞ്ഞു.