കെ എം മാണി കടുത്ത തീരുമാനം എടുക്കുമെന്ന് കരുതുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

198

കെ എം മാണി കടുത്ത തീരുമാനം എടുക്കുമെന്ന് കരുതുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി . ദീർഘകാലത്തെ സൗഹൃദം നിമിഷനേരം കൊണ്ട് കെ എം മാണി അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ പ്രശ്നങ്ങൾ ഗൗരവമുള്ളതല്ലെന്ന് പറയാൻ കഴിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാണിക്ക് മനഃപ്രയാസമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
അധാർമ്മിക നീക്കത്തിന് കെ എം മാണി തുനിയരുതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. യുഡിഎഫ് വിടാൻ കെഎംമാണിക്ക് ഒരു കാരണവുമില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സമചിത്തതയോടെ കാര്യങ്ങൾ കാണണമെന്നും കെ എം മാണിയും കൂട്ടരും എടുത്തുചാട്ടം കാണിക്കരുതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കെ എം മാണി ബുദ്ധിമോശം കാണിക്കില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. മറുകണ്ടം ചാടിയാൽ കെ എം മാണിക്ക് രക്ഷയില്ലെന്നും എൻഡിഎയിൽ മാണിക്ക് സ്ഥാനമില്ലെന്നും അസീസ് പറഞ്ഞു. യുഡിഎഫിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ മാണിക്കുളളൂവെന്നും അസീസ് പറഞ്ഞു.