സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിഞ്ഞുകൊടുക്കണം-സുപ്രീംകോടതി

165

ദില്ലി:സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ രണ്ടുമാസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ബംഗ്‌ളാവുകളില്‍ താമസിക്കുന്ന മുന്‍ മുഖ്യമന്ത്രിമാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും മായാവതി ഉള്‍പ്പടെ നിരവധി പേര്‍ ഇപ്പോഴും സര്‍ക്കാര്‍ ബംഗ്‌ളാവുകളിലാണ് താമസിക്കുന്നത്. അക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്.