ദലിതര്‍ക്ക് പകരം എന്നെ വെടിവെയ്ക്കൂ : നരേന്ദ്രമോദി

182

ദലിതര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ദളിതരെ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരെവിട്ട് തന്നെ ആക്രമിക്കാന്‍ മോദി ആവശ്യപ്പെട്ടു. വെടിയുതിര്‍ക്കണമെങ്കില്‍ അവരെയല്ല തന്നെ വെടിവയ്‌ക്കാനും മോദി ഹൈദരാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. ദളിതരുടെ വോട്ട് തങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചിരുന്ന ചിലരുണ്ട്. ബി.ജെ.പി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ദലിതരിലേക്ക് എത്തുന്നത് അത്തരക്കാ‍ര്‍ക്ക് പിടിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗോ സംരക്ഷകരുടെ അക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ദളിത് ആക്രമങ്ങളേയും മോദി വിമര്‍ശിച്ചത്.