ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞ് ഭര്‍ത്താവ് കീഴടങ്ങി

156

മൈസൂര്‍ : ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞ് ഭര്‍ത്താവ് പോലീസ് സറ്റേഷനില്‍ കീഴടങ്ങി. മൈസൂര്‍ സ്വദേശിയായ തീര്‍ത്ഥചാരിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യാകാമുകനെ വെട്ടിനുറുക്കിയ ശേഷം കീഴടങ്ങിയത്.
ഭാര്യാ കാമുകനെ തിരിച്ചറിഞ്ഞതു മുതല്‍ തീര്‍ത്ഥാചാരി അയാളെ കൊല്ലാനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്ന ഭാര്യാ കാമുകനെ മാരകായുധങ്ങളുമായി പതിയിരുന്ന തീര്‍ത്ഥാചാരി വെട്ടിനുറുക്കുകയായിരുന്നു.
ശേഷം, മൃതദേഹാവശിഷ്ടങ്ങള്‍ കനാലില്‍ എറിഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ തീര്‍ത്ഥാചാരിയും കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്തുക്കളും കീഴടങ്ങുകയായിരുന്നു.