മാണിയുമായി ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി

283

ദില്ലി: കേരള കോണ്‍ഗ്രസും യുഡിഎഫുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മാണി യുഡിഎഫ് വിടുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം തുടര്‍ നടപടികളുണ്ടാകും. കോണ്‍ഗ്രസിലെ പുനഃസംഘടനാ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നു യോഗം ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചയാകും.