മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

157

എറണാകുളം പറവൂരില്‍ മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. ഞാറക്കല്‍ സ്വദേശി ലോറന്‍സാണ് അറസ്റ്റിലായത്. വീട്ടമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു ലോറന്‍സിന്റെ തട്ടിപ്പ്.
കൊച്ചി: എറണാകുളം പറവൂരില്‍ മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. ഞാറക്കല്‍ സ്വദേശി ലോറന്‍സാണ് അറസ്റ്റിലായത്. വീട്ടമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു ലോറന്‍സിന്റെ തട്ടിപ്പ്. പറവൂര്‍, കോട്ടുവള്ളി ഏഴിക്കര എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് സ്ത്രീകളാണ് ലോറന്‍സിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വൈപ്പിനില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ചിരുന്നു. മെഡിക്ലെയിമില്‍ ചേര്‍ന്നവരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പരാതിക്കാരില്‍ നിന്ന് ലോറന്‍സ് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു. മറ്റ് ജില്ലകളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.