പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ചപറ്റിയെന്നു കേന്ദ്ര സ്ഫോടക വസ്തു വിദഗ്ധ സംഘം

172

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ചപറ്റിയെന്നു കേന്ദ്ര സ്ഫോടക വസ്തു വിദഗ്ധ സംഘം. ഇതു സംബന്ധിച്ച് അവര്‍ കേന്ദ്ര സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കി.
വെടിക്കെട്ടിനുള്ള അപേക്ഷ നിരസിക്കാന്‍ ജില്ലാ ഭരണകൂടം കാലതാമസമെടുത്തെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷ നിരസിച്ചശേഷം കലക്ടറും പൊലീസും വെടിക്കെട്ട് തടയാന്‍ നടപടിയെടുത്തില്ല.
അധികാരികള്‍ ആചാരത്തിന്റെ പേരില്‍ നിയമ ലംഘനത്തിനു കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.