മലയാളികളുടെ നാടുവിടല്‍: അന്വേഷണം എന്‍ഐഎയ്ക്കു വിടാന്‍ ശുപാര്‍ശ

172

തിരുവനന്തപുരം: മലയാളികളുടെ നാടുവിടല്‍ കേസ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറണമന്ന് ഉത്തരമേഖലാ എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി. നാടുവിട്ട മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിനു തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു.
പാലക്കാടും കാസര്‍ഡഗോഡുമായി രജിസ്റ്റേര്‍ചെയ്ത ഒമ്പതു കേസുകളാണ് എന്‍ഐഎയ്ക്കു വിടുന്നത്. ഈ ജില്ലകളില്‍നിന്നു കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നു ബന്ധുക്കള്‍ക്കു സംശയമുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ യുഎപിഎ ചുമത്തിയിരുന്നില്ല. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് എടുത്തിരുന്നത്.
എറണാകുളം പാലാരിവട്ടം പൊലീസ് രജസിറ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രമാണ് യുഎപിഎ ചുമത്തിയത്. കാണാതായ മെറിന്റെ സഹോദരന് എബിന്‍ നല്‍കിയ പരാതിയിലായിരുന്നു യുഎപിഎ ചുമത്തി കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍നിന്ന അറസ്റ്റിലായ ഖുറേഷിയുടെ മൊഴിയും, വിദേശത്ത് പോയവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളും ഐഎസ് ബന്ധത്തിന് തെളിവായി.
ഐഎസ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര എജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നതാകും ഉചിതമെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ എഡിജിപി സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറും.