ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

189

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സൂറിന് അടുത്ത് അല്‍ കാമലിലിലാണ് വാഹനാപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശി അഭിലാഷാണ് മരിച്ചത്. അഭിലാഷ് സഞ്ചരിച്ചിരുന്ന കാര്‍ പിക്ക് അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു .
അല്‍ സീര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിലാഷ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും