ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

146

തിരുവനന്തപുരം: മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
അമരവളി സ്വദേശിയും സ്വകാര്യ കോളേജ് ജീവനക്കാരനുമായ അനില്‍, ഭാര്യ, നാല് വയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രിഡ്ജ് തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.