ഫ്രാൻസിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടു

171

പാരിസ്∙ ഫ്രാൻസിലെ റൗനിൽ ബാറിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു. ശക്തമല്ലാത്ത സ്ഫോടനത്തെ തുടർന്നാണു തീപിടിത്തമുണ്ടായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കൊല്ലപ്പെട്ടവരിൽ അധികവും യുവാക്കളാണെന്നാണു വിവരം.‌‌ സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ബാറിലുണ്ടായിരുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നു പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY