യുവാവ് വെട്ടേറ്റു മരിച്ചു

155

കൊല്ലം∙ മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു. അഴീക്കൽ സ്രായിക്കാട് പ്രവീൺ ഭവനിൽ പ്രജിൽ (29) ആണ് മരിച്ചത്. സഹോദരൻ പ്രവീണിനും വെട്ടേറ്റു. അഴീക്കൽ പുത്തൻ വീട്ടിൽ അർജുനും സംഘവുമാണ് വെട്ടിയതെന്നു പൊലീസ് പറഞ്ഞു.

പ്രജിലിന്റെ സുഹൃത്തിന്റെ സഹോദരിയുമായി അർജുൻ നേരത്തെ പ്രണയത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പ്രജിലും അർജുനും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഭവം.