പുന്നപ്ര എസ്ഐ സാം മോനെതിരെ പരിസരവാസിയായ യുവതി മൊഴി നൽകി

174

ആലപ്പുഴ ∙ കഴിഞ്ഞ ദിവസം മർദനത്തിൽ പരുക്കേറ്റ പുന്നപ്ര എസ്ഐ സാം മോനെതിരെ പരിസരവാസിയായ യുവതി മൊഴി നൽകി. തന്നെ താമസ സ്ഥലത്തു കൊണ്ടു പോയി മദ്യം നൽകി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് മൊഴി. അതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ എസ്ഐയെ ഇന്നു മുതൽ കാണാനില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എസ്ഐ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ഒപ്പം യുവതിയുണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം വ്യാഴാഴ്ച രാത്രി എസ്ഐയെ മർദ്ദിച്ചത്. കൈകാലുകൾക്ക് സാരമായി പരുക്കേറ്റ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാരുടെ നിർബന്ധപ്രകാരം അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്തിയില്ല. അതിനിടെ ഇന്ന് ഉച്ചയ്ക്കാണ് നാടകീയമായി യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.