ഒരു രൂപയെങ്കിലും താൻ തട്ടിയെടുത്തുവെന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിച്ചു ജീവത്യാഗം ചെയ്യുമെന്ന് വെള്ളാപ്പള്ളി

178

ആലപ്പുഴ ∙ മൈക്രോ ഫിനാൻസ് പദ്ധതിയിൽ നിന്ന് ഒരു രൂപയെങ്കിലും താൻ തട്ടിയെടുത്തുവെന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിച്ചു ജീവത്യാഗം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൈക്രോ ഫിനാൻസ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജില്ലയിലെ എസ്എൻഡിപി യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രതിപക്ഷനേതാവായിരിക്കെ വി.എസ്.അച്യുതാനന്ദൻ നൽകിയ അടിസ്ഥാനരഹിതമായ പരാതിയാണു പ്രശ്നങ്ങൾക്കു കാരണം. സത്യാവസ്ഥ മനസ്സിലാക്കി വി.എസ് പരാതി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം എസ്എൻഡിപി യോഗം നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.