വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി

183

നോർത്ത് സൗണ്ട് ∙ വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ നിന്നാണ് കോഹ്‍ലി തന്റെ കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയത്. 200 റൺസ് നേടിയ കോഹ്‍ലിയെ ഗബ്രിയേൽ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. വിദേശരാജ്യത്ത് ഒരു ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ആദ്യമായാണ് ഇരട്ടസെഞ്ചുറി നേടുന്നത്. 24 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്‍ലിയുടെ ചരിത്ര നേട്ടം.