കൈക്കൂലി വീതിക്കുന്നതിനെച്ചൊല്ലി പൊലീസുകാർ തമ്മിൽ കൂട്ടയടി

206

ലക്നൗ ∙ കൈക്കൂലി വീതിക്കുന്നതിലെ തർക്കത്തെച്ചൊല്ലി പൊലീസുകാർ തമ്മിൽ കൂട്ടയടി. പൊതുജനം നോക്കിനിൽക്കെയാണ് നടുറോഡിൽ പൊലീസുകാർ തമ്മിൽ അടിപിടികൂടിയത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.

വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർ തമ്മിൽ ഉടലെടുത്ത തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കൈക്കൂലി വാങ്ങി വാഹനങ്ങൾ പരിശോധന കൂടാതെ കടത്തിവിടുന്നത് ഈ പ്രദേശത്ത് പതിവാണ്. കൈക്കൂലിയായി കിട്ടിയ തുക വീതംവയ്ക്കാൻ ഒരു പൊലീസുകാരൻ തയാറായില്ല. മറ്റു പൊലീസുകാർ ഇതു ചോദ്യം ചെയ്തതാണ് അടിയിൽ കലാശിച്ചത്.


അതേസമയം, കൈക്കൂലിയെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന വാർത്ത പൊലീസ് നിഷേധിച്ചു. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വാക്കുതർക്കമാണുണ്ടായത്. മറ്റുള്ള വാർത്തകൾ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
courtsy: Manorama online