ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

177

തിരുവനന്തപുരം∙ മണ്ണന്തലയ്ക്കടുത്തുള്ള മരുത്തൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അരുൺ രാജ് (33), ഭാര്യ അരുണ (28), മകൾ അലിഷ (നാലു വയസ്) എന്നിവരാണു മരിച്ചത്.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ബസേലിയസ് എൻജിനീയറിങ് കോളജിലെ ലാബ് ടെക്നീഷ്യരാണ് മരിച്ച അരുൺ രാജും ഭാര്യ അരുണയും. ധനുവച്ചപുരം സ്വദേശികളാണ്.