തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരുക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല

167

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി ഐസിയുവില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ നേമം പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. ജൂലൈ 21-ാം തീയതി രാവിലെ 6 മണിക്ക് നേമത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയില്‍ എത്തിച്ച ഇദ്ദേഹത്തിന് സര്‍ജറി ഐസിയുവില്‍ തീവ്ര പരിചരണം നല്‍കി വരികയാണ്. അന്‍പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന്റെ ഇടത്തേ കാല്‍മുട്ടിലും നെഞ്ചിന് താഴെയുമായി കറുത്ത അടയാളം ഉണ്ട്. തലയ്ക്കകത്ത് നീര്‍ക്കെട്ടുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് സാധാരണയിലേറെ വലിപ്പമുണ്ട്.