ടി.പി.ദാസൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റു

180

തിരുവനന്തപുരം ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ടി.പി.ദാസൻ ചുമതലയേറ്റു. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലാണ് നല്ലതെന്നു ടി.പി.ദാസൻ പറഞ്ഞു. സ്കൂൾതലത്തിൽനിന്നു പ്രതിഭകളെ കണ്ടെത്തുന്നതിനു മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ അത്‍ലീറ്റ് മേഴ്സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. കെ.സി.ലേഖ, ജോർജ് തോമസ്, ടി.ഐ.മനോജ്, എം.ആർ.രഞ്ജിത്, എസ്.രാജീവ്, ഒ.കെ.വിനീഷ്, ഡി.വിജയകുമാർ എന്നിവരാണു മറ്റു അംഗങ്ങൾ. ഒളിംപ്യൻ അഞ്ജു ബോബി ജോർജ് രാജിവച്ചതിനെത്തുടർന്നാണു പുതിയ നിയമനം.