ഐഎഎസുകാർ ഔദ്യോഗിക വാഹനത്തിലെ കൊടി മാറ്റണം : ടോമിൻ തച്ചങ്കരി

194

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരുടെ കാറിലെ കൊടി മാറ്റണമെന്ന്‍ ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി. ഇതിനെതിരെ എന്ത് എതിർപ്പ് ഉയർത്തിയിട്ടും കാര്യമില്ലെന്നും തച്ചങ്കരി പറഞ്ഞു. ഇതിനിടെ, ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരടക്കമുള്ള ജുഡീഷ്യൽ ഒാഫീസർമാർ കാറിൽ വച്ചിട്ടുള്ള അധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ‌തച്ചങ്കരി അഡ്വക്കേറ്റ് ജനറലിനു കത്തു നൽകി.

ഗവൺമെന്റ് പ്ലീഡർമാരിൽ പലരും ഹൈക്കോർട്ട്, കേരള സ്റ്റേറ്റ് ബോർഡുകൾ വച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചുരുക്കം ചിലർ ബീക്കൺ ലൈറ്റും. ഇത്തരം ബോർഡുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയ കമ്മീഷണർ കാറിൽ വയ്ക്കാവുന്ന ബോർഡിന്റ മാതൃകയും കൈമാറി. ബോർഡിന്റെ വലുപ്പം, നിറം, അക്ഷരങ്ങളുടെ കനം എന്നിവയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊടി മാറ്റണമെന്ന ഗതാഗത കമ്മീഷണറുടെ നിർദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം െഎഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. പാലിക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കട്ടെയെന്നും ഇവർ പറയുന്നു. ആദ്യം നിയമവശങ്ങൾ പരിശോധിക്കട്ടെ എന്നിട്ടു വനംവകുപ്പിൽ തീരുമാനം നടപ്പാക്കാമെന്നായിരുന്നു ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് ബി.എസ്. കോറിയുടെ പ്രതികരണം.

ഗതാഗത കമ്മീഷണറുടെ നിർദേശത്തിനെതിരെ എതിർപ്പുയർന്നതോടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകമാവുക.
courtesy : manorama online

NO COMMENTS

LEAVE A REPLY