മാവേ‍ായിസ്റ്റ് പ്രവർത്തകരായ മൂന്നു യുവതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

140

പാലക്കാട് ∙ മാവേ‍ായിസ്റ്റ് പ്രവർത്തകരായ റീന ജേ‍ായ് മേരി(30), ജാനകി(28),ചന്ദ്ര( 40) എന്നിവരെ തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലെ വേളം, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റുചെയ്തു.

ഇവരിൽ റീനയ്ക്ക് കഴിഞ്ഞ നവംബറിൽ മണ്ണാർക്കാട് അമ്പലപ്പാറയ്ക്ക് സമീപം പെ‍ാലീസിനുനേരെ വെടിയുതിർത്ത സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നു. ഇത് ഔദ്യേ‍ാഗികമായി സ്ഥിരീകരിച്ചിട്ടില്ല കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂവന്ന് പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ.സുനിൽ പറഞ്ഞു.

അറസ്റ്റിലായവരെ ട്രിച്ചി കേ‍ാടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ കേരളപെ‍ാലീസ് താമസിയാതെ ട്രിച്ചിയിലേക്കു പേ‍ായേക്കും.