സുഡാനിൽനിന്ന് പുറപ്പെടുന്ന ആദ്യവിമാനം പുലർച്ചെ തിരുവനന്തപുരത്തെത്തും

177
ഫോട്ടോ ക്രെഡിറ്റ്‌ : മനോരമ

തിരുവനന്തപുരം∙ ആഭ്യന്തര യുദ്ധം ശക്തമായ ദക്ഷിണ സുഡാനിൽനിന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തുന്നവരെ സ്വീകരിക്കാൻ സജ്ജീകരണങ്ങളുമായി സംസ്ഥാന സർക്കാർ. നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കെഎസ്ആർടിസി, റെയിൽവേ തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.മലയാളികളടക്കമുള്ളവരുമായി പുറപ്പെടുന്ന ആദ്യവിമാനം നാളെ പുലർച്ചെ തിരുവനന്തപുരത്തെത്തും. രണ്ടാമത്തെ വിമാനം പതിനൊന്നു മണിയോടെ എത്തുമെന്നാണ് കരുതുന്നത്. 38 മലയാളികളാണ് ആദ്യവിമാനത്തിലുള്ളത്. മലയാളികൾക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ‌നിന്നുള്ളവരും വിമാനത്തിലുണ്ട്.

വിമാനത്തിലെത്തുന്ന യാത്രക്കാരെ വിവിധ വീടുകളിലെത്തിക്കുന്നതിനായി മൂന്നു കെഎസ്ആർടിസി ബസുകൾ തയാറാക്കിയിട്ടുണ്ടെന്ന് നോർക്ക അറിയിച്ചു. കൂടാതെ, തിരുവനന്തപുരം വിമാനത്താവളത്തിലും ചില ഹോട്ടലുകളിലും ഇവർക്കാവശ്യമായ ആഹാരങ്ങൾ ലഭിക്കുന്നതിനും സൗകര്യമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ളവർക്ക് പോകുന്നതിനായി ട്രെയിനിൽ പ്രത്യേക സീറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഹെൽപ്‌‍ഡെസ്ക് തുറക്കുമെന്നും നോർക്ക അറിയിച്ചു.

സുഡാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരാൻ രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചിട്ടുള്ളത്. തലസ്ഥാനമായ ജുബയിലേക്കാണ് വിമാനങ്ങൾ പോയത്. വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ.സിങ് നേരിട്ടാണ് ഈ ദൗത്യത്തിനു നേതൃത്വംനൽകുക. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇദ്ദേഹവും ജുബയിലേക്കു പോയിരുന്നു.

NO COMMENTS

LEAVE A REPLY