ജർമനിയിലെ മ്യൂണിക്കിൽ ഷോപ്പിങ് മാളിൽ വെടിവയ്പ്

178

Munich.jpg.image.784.410
മ്യൂണിക്∙ ജർമനിയിലെ മ്യൂണിക്കിൽ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ജനങ്ങളെ ഒഴിപ്പിച്ച് തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് വക്താവ് അറിയിച്ചു. ഒന്നിലധികം ആളുകൾ ആക്രമണത്തിന് നേതൃത്വം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
വെടിവയ്പ്പിൽ പതിനഞ്ചുപേർ കൊല്ലപ്പെട്ടതായി ജർമ്മനിയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തപ്പോൾ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്കു പരുക്കേറ്റെന്നും വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ, മൂന്നു പേർ കൊല്ലപ്പെട്ടുവെന്നാണ് മ്യൂണിക്ക് പൊലീസ് അറിയിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മാളിൽ തലങ്ങും വിലങ്ങും ഒാടിയ തോക്കുധാരി തുടരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒാപ്പറേഷൻ തുടരുകയാണെന്നും ജനങ്ങൾ സംഭവസ്ഥലത്തുനിന്നു മാറി നിൽക്കണമെന്നും പൊലീസ് അറിയിച്ചു. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
മ്യൂണിക്ക് ഒളിംപിക് സ്റ്റേഡിയത്തിന് സമീപമാണ് ആക്രമണം നടന്ന ഷോപ്പിങ് മാൾ. 1972 ലെ ഒളിംപിക്സിനിടെ പലസ്തീൻ തീവ്രവാദ സംഘടന 11 ഇസ്രേയൽ അത്‍ലീറ്റുകളെ ബന്ദികളാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY