ക്രോസ് വിസ്താരത്തിനിടെ സരിത കമ്മിഷനുമുന്നിൽ പൊട്ടിക്കരഞ്ഞു

217
Photo credit : manorama online

കൊച്ചി ∙ സോളർ കമ്മിഷന്റെ വിസ്താരത്തിനിടെ സരിത പൊട്ടിക്കരഞ്ഞു. ജയിലിൽ വച്ചെഴുതിയ കത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സരിത കരഞ്ഞത്.ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനാണ് കത്തിനെക്കുറിച്ച് ചോദിച്ചത്.
കത്ത് താൻ എഴുതിയതാണെന്നു സരിത നേരത്തെ കമ്മിഷനു മുന്നിൽ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ സരിതയെ ക്രോസ് വിസ്താരം ചെയ്തത്. അഭിഭാഷകന്റെ ചോദ്യങ്ങൾക്കു ആദ്യം മറുപടി പറഞ്ഞെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ സരിത പൊട്ടിക്കരയുകയായിരുന്നു.